നടുവട്ടം ഗവ. ജനത ഹയർസെക്കൻഡറി സ്‌കൂളിൽ കെട്ടിടം നിർമിക്കുന്നു.

Thursday, 07 Sep, 2023   HARITHA SONU

നടുവട്ടം : നടുവട്ടം ഗവ. ജനത ഹയർസെക്കൻഡറി സ്‌കൂളിൽ കെട്ടിടം നിർമിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ തനത് ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. മുഹമ്മദ് മുഹ്‌സിൻ എം. എൽ. എ നിർമാണോദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. ടി മുഹമ്മദലി, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ. സാബിറ, എസ്. ജൂഡ്‌ലൂയിസ്, പ്രധാനാധ്യാപിക ഡോ. രാധാമണി അയിങ്കലത്ത്, പി. ടി. എ പ്രസിഡന്റ് വി. ടി. എ കരീം, ബുഷറ ഇഖ്ബാൽ, എം. ഗീത, എം. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ കെട്ടിടത്തിൽ നാല്‌ ക്ലാസ് മുറികൾ, രണ്ടു ലാബുകൾ, സ്റ്റാഫ് റൂം, ശൗചാലയങ്ങൾ എന്നിവയുണ്ടാകും.