‘വി-സപ്പോർട്ട്’ വ്യാപാരിസുരക്ഷാ സമ്പാദ്യപദ്ധതിയുടെ ഉദ്ഘാടനം നടന്നു.

Wednesday, 06 Sep, 2023   HARITHA SONU

പാലക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കൗൺസിൽ യോഗവും പാലക്കാട് ജില്ലയിലെ വ്യാപാരികൾക്കായി നടപ്പാക്കുന്ന ‘വി-സപ്പോർട്ട്’ വ്യാപാരിസുരക്ഷാ സമ്പാദ്യപദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര യോഗം ഉദ്ഘാടനംചെയ്തു. പാലക്കാട് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് കുഞ്ഞാവു ഹാജി മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി കെ. എ ഹമീദ്, ഹരിദാസ്, വി. എം ലത്തീഫ്, മുസ്തഫ മുളയങ്കാവ്, ടി. പി സക്കറിയ തുടങ്ങിയവർ സംസാരിച്ചു. വിവിധ യൂണിറ്റുകളിൽനിന്നുള്ള, പദ്ധതിയിൽ ചേർന്നവരുടെ രേഖകൾ യോഗത്തിൽ കൈമാറി.