ഒലവക്കോട് താണാവിലുള്ള ബിവറേജസ് കോർപറേഷന്റെ വിദേശമദ്യശാലയിലും സമീപത്തെ കടയിലും മോഷണം.

Monday, 04 Sep, 2023   HARITHA SONU

ഒലവക്കോട്  : ഒലവക്കോട് താണാവിലുള്ള ബിവറേജസ് കോർപറേഷന്റെ വിദേശമദ്യശാലയിലും സമീപത്തെ കടയിലും മോഷണം. വിദേശമദ്യശാലയിൽനിന്ന് മൊബൈൽഫോണും പലചരക്കുകടയിൽനിന്ന് 2,000 രൂപയും ആയിരംരൂപയുടെ സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവം. രണ്ടിടത്തും ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നിരിക്കുന്നത്. വിദേശമദ്യശാലയിൽ പൊതുവായുണ്ടായിരുന്ന മൊബൈൽ ഫോണാണ് കവർന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി. സി. ടി. വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുന്പുദണ്ഡ് ഉപയോഗിച്ച് പൂട്ടുതകർത്താണ് മോഷ്ടാവ് അകത്തുകയറിയിരിക്കുന്നത്. ജീവനക്കാരുടെ പരാതിയിൽ നോർത്ത് പോലീസ് കേസെടുത്തു. മദ്യശാലയിൽനിന്ന് പണമോ മറ്റെന്തെങ്കിലുമോ നഷ്ടപ്പെട്ടിട്ടില്ല. കണക്കിലുണ്ടായിരുന്ന മദ്യക്കുപ്പികളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പാലക്കാട്ടെ സംഭരണശാലയിൽനിന്നുള്ള ഓഡിറ്റിങ് സംഘമെത്തി പരിശോധിച്ച് ഉറപ്പുവരുത്തി.