അട്ടപ്പാടിയില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ കാട്ടാന തകര്‍ത്തു.

Thursday, 03 Aug, 2023   HARITHA SONU

പാലക്കാട് : അട്ടപ്പാടിയില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ കാട്ടാന തകര്‍ത്തു. വൃദ്ധയും കുട്ടികളും അടക്കമുള്ളവര്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. വ്യാഴാഴ്ച രാത്രി ഏഴരയോടെ പരപ്പന്‍തറയില്‍നിന്ന് ചീരക്കടവിലേക്ക് പോകുമ്പോഴാണ് സംഭവം. പെട്ടെന്ന് വാഹനത്തിന്‍റെ മുന്നിലെത്തിയ ഒറ്റയാന്‍ കാര്‍ മൂന്ന് തവണ കൊമ്പിൽ  ഉയര്‍ത്തി. ഇവര്‍ ബഹളം വച്ചതോടെ ആന തൊട്ടടുത്ത പുഴയിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. രാത്രിയില്‍ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.