വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിൽ ജില്ലാ കൺവെൻഷൻ.

Thursday, 03 Aug, 2023   HARITHA SONU

പാലക്കാട് : മണിപ്പുരിലെ ജനങ്ങൾക്കിടയിൽ ഐക്യവും പരസ്പരവിശ്വാസവും ഉണ്ടാക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കാൻ രാഷ്ട്രീയ-മത മേലധ്യക്ഷന്മാരുടെ യോഗം കേന്ദ്രസർക്കാർ വിളിക്കണമെന്ന് ദേശീയ മഹിളാ ഫെഡറേഷൻ അഖിലേന്ത്യാ സെക്രട്ടറി ആനി രാജ ആവശ്യപ്പെട്ടു. വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിൽ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് ബി. രാംപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്. ജയ നാരായണൻ മുഖ്യപ്രഭാഷണം നടത്തി.

എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ. മല്ലിക, എ.ഐ.ബി.എ. ദേശീയ സെക്രട്ടറി എസ്. രാമകൃഷ്ണൻ, ജോയന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ, കെ.ജി.ഒ.എഫ്. സംസ്ഥാന കമ്മിറ്റി അംഗം കെ. മുകുന്ദകുമാർ, ഡബ്ലു.സി.സി. ജില്ലാ കൺവീനർ കെ.ആർ. മോഹൻദാസ്, ജില്ലാ സെക്രട്ടറി എം.സി. ആനന്ദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്.വൈ. ഷാഹിൻ (ജില്ലാ പ്രസി.), എം.സി. ആനന്ദൻ (സെക്ര.), എം.എൻ. വിനോദ്, രാധാകൃഷ്ണൻ മൂച്ചിക്കൽ (വൈസ് പ്രസിഡന്റുമാർ), പി.ഡി. അനിൽകുമാർ, കെ. മുകുന്ദകുമാർ (ജോ. സെക്ര.).