പാലപ്പുറം സന്നദ്ധം കൂട്ടായ്മയുടെ ഓഫീസ് പ്രവർത്തനം തുടങ്ങി.

Saturday, 26 Jun, 2021   HARITHA SONU

ഒറ്റപ്പാലം : പാലപ്പുറം സന്നദ്ധം കൂട്ടായ്മയുടെ ഓഫീസ് പ്രവർത്തനം തുടങ്ങി. കെ. പ്രേംകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് എം.എൽ.എ. ഫോൺ വിതരണംചെയ്തു. മുൻ എം.പി.യും കൂട്ടായ്മയുടെ ചെയർമാനുമായ എസ്. അജയകുമാർ അധ്യക്ഷനായി. ഡോ. സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ മനോജ് സ്റ്റീഫൻ, സെക്രട്ടറി കെ.ബി. ബിവീഷ്, മനോജ്, ബിനോയ് എന്നിവർ സംസാരിച്ചു.