ശാസ്‌താപുരം- ഓടനൂർ റോഡുപണി നിർത്തിവെച്ചിരിക്കുന്നു; യാത്ര ദുരിതമായി നാട്ടുകാർ.

Monday, 08 Feb, 2021   HARITHA SONU

കോട്ടായി : ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ് കോട്ടായിയിലെ ശാസ്‌താപുരം- ഓടനൂർ റോഡിലെ അറ്റകുറ്റപ്പണി തുടങ്ങിയത്. ആഴ്ചകളോളം നിർമാണപ്രവൃത്തികൾ പുരോഗമിക്കയും ചെയ്തു. എന്നാൽ, ഒരുമാസത്തോളമായി റോഡുപണി നിർത്തിവെച്ചിരിക്കയാണ്. ഇതോടെ ഇതുവഴിയുള്ള യാത്രയും ദുരിതമായി. നിർമാണപ്രവൃത്തികൾ പാതിവഴിയിൽ ഉപേക്ഷിച്ചതിനാൽ ശാസ്താപുരം-ഓടനൂർ റോഡിലിപ്പോൾ പൊടിശല്യവും രൂക്ഷമാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. തുടർച്ചയായി 24 മണിക്കൂറും ട്രക്കുകൾ ഈ റോഡിലൂടെ പോയിക്കൊണ്ടിരിക്കുന്നതും പൊടിശല്യം രൂക്ഷമാക്കുന്നുണ്ട്. എത്രയുംവേഗം റോഡിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന്റെപണി എത്രയുംവേഗം പൂർത്തീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി കോട്ടായിപഞ്ചായത്ത് കമ്മിറ്റിയും ആവശ്യപ്പെട്ടു.