പട്ടികജാതിവിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു.

Monday, 21 Jun, 2021   HARITHA SONU

കോട്ടായി : പഞ്ചായത്തിലെ പട്ടികജാതിവിദ്യാർഥികൾക്ക് എസ്.സി. ഫണ്ടിൽനിന്നുള്ള 12 ലക്ഷം രൂപയുപയോഗിച്ച് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. പി.പി. സുമോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എ. സതീഷ് അധ്യക്ഷനായി. വി. വിനിത, ടി.കെ. ദേവദാസ്, അഭിലാഷ്, അനിത, രാധ മോഹൻ, മിനിമോൾ, രജിത, ഗീത, അനിത, ഗിരീഷ്  ചന്ദ്രൻ, ശശികുമാർ എന്നിവർ സംസാരിച്ചു.