ക്ഷീര കർഷകർ സൗജന്യമായി നാട്ടുകാർക്ക് പാൽ നൽകി പ്രതിഷേധിച്ചു.

Tuesday, 18 May, 2021  ANOOB NOCHIMA

ചിറ്റൂർ : മൂലത്തറ ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ പരിധിയിലുള്ള ക്ഷീര കർഷകർ സൗജന്യമായി നാട്ടുകാർക്ക് പാൽ നൽകി പ്രതിഷേധിച്ചു. ക്ഷീര കർഷകരിൽനിന്ന് മിൽമയെടുത്തിരുന്ന പാലിന്റെ അളവ് കുറച്ച്‌ സംഭരണം ഒരുനേരം ആക്കിയതോടെയാണ് കർഷകർ ഈ തീരുമാനമെടുത്തത്. ക്ഷീരസംഘത്തിൽ അംഗങ്ങളായ മൂന്നുറോളം കർഷകരാണ് അവരുടെ പാൽ കുപ്പികളിലാക്കി നൽകാൻ തിരുമാനിച്ചത്. സംഘം ക്ഷീര കർഷകരിൽനിന്ന്‌ രാവിലെയും വൈകീട്ടുമായി 16,200 ലിറ്റർ പാലാണ് ഏടുത്തിരുന്നത്. മിൽമയുടെ വിലക്ക് വന്നതോടെ പാൽ എടുക്കുന്നതിന്റെ അളവ് 9,600 ലിറ്ററായി. ഇതേത്തുടർന്നാണ് പ്രതിഷേധത്തിന്റെ ഭാഗമായി കർഷകർ ഈ തീരുമാനം എടുത്തതെന്ന് സംഘം പ്രസിഡന്റ് സച്ചിദാനന്ദഗോപാലകൃഷ്ണനും സെക്രട്ടറി സുരേഷും പറഞ്ഞു.സൗജന്യ പാൽവിതരണം ഡി.സി.സി. വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ഉദ്‌ഘാടനം ചെയ്തു.