കെ.എസ്.എസ്.പി.എ ശില്പശാല സംഘടിപ്പിച്ചു.

Wednesday, 02 Aug, 2023   HARITHA SONU

ചെർപ്പുളശ്ശേരി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഷൊർണൂർ നിയോജകമണ്ഡലം കമ്മിറ്റി ശില്പശാലയും പുതിയ അംഗങ്ങൾക്ക് വരവേൽപ്പും സംഘടിപ്പിച്ചു. കെ.പി.സി.സി. ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. പി. സരിൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എം.ആർ. അരുൺ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി മഹിളാ കോൺഗ്രസ് ഷൊർണൂർ ബ്ലോക്ക് പ്രസിഡന്റായി നിയമിതയായ എം.പി. ശാന്തയെയും പുതിയ അംഗങ്ങളെയും ജില്ലാകമ്മിറ്റി അംഗം കെ.ടി. വേണുഗോപാലൻ അനുമോദിച്ചു. സംസ്ഥാന കൗൺസിലർ കെ.കെ. വേണുഗോപാലൻ, ഡി.സി.സി. സെക്രട്ടറി വി.കെ.പി. വിജയനുണ്ണി, വനിതാഫോറം ജില്ലാ പ്രസിഡന്റ് എ. മനോമണി, നെല്ലായ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.പി. രാമകൃഷ്ണൻ, പി.വി. രാമകൃഷ്ണൻ, സെക്രട്ടറി എം. അനിൽകുമാർ, സി. വാസുദേവൻ, സഹൽ, ടി.എം. രാജമാണിക്യൻ, വി.എം. ബാലഗോപാലൻ എന്നിവർ സംസാരിച്ചു.