കണ്ണംകുണ്ട് കോസ്‌വേയുടെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡുകളുടെ ടാറിങ് പ്രവൃത്തികൾ നീളുന്നു.

Thursday, 06 May, 2021  ANOOB NOCHIMA

അലനല്ലൂർ : കണ്ണംകുണ്ട് കോസ്‌വേയുടെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡുകളുടെ ടാറിങ് പ്രവൃത്തികൾ നീളുന്നു. പൊട്ടിപ്പൊളിഞ്ഞ്‌ യാത്രാദുരിതം നേരിടുന്ന കണ്ണംകുണ്ട് കോസ് വേയുടെ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷം ഇക്കഴിഞ്ഞ 15-നാണ് തുറന്നുകൊടുത്തത്. അപ്രോച്ച് റോഡുകളിലേക്ക് പുഴയിൽ നിന്നും മഴക്കാലത്ത് വെള്ളം കയറുന്ന ഭാഗങ്ങളിൽ കോൺക്രീറ്റും മറ്റുഭാഗങ്ങളിൽ ടാറിങ് വർക്കുമാണ് നടത്തേണ്ടത്. ആഴമേറിയ കുഴി കാരണം റോഡിലൂടെയുള്ള യാത്ര കൂടുതൽ ക്ലേശകരമായിട്ടുണ്ട്. എന്നാൽ കണ്ണംകുണ്ട് കോസ്‌വേ ഗതാഗതത്തിന്‌ തുറന്നുകൊടുത്തിട്ടും റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതിൽ യാത്രക്കാർക്ക് വ്യാപകമായ പ്രതിഷേധമുണ്ട്. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തികൾ നടന്നുവരുന്നത്.