ഈരാറ്റുപേട്ട-വാഗമൺ റോഡിലെ ആളൊഴിഞ്ഞ ഭാഗങ്ങൾ മാലിന്യകേന്ദ്രങ്ങളാകുന്നു.

Wednesday, 07 Apr, 2021   HARITHA SONU

തീക്കോയി : ഈരാറ്റുപേട്ട-വാഗമൺ റോഡിലെ ആളൊഴിഞ്ഞ ഭാഗങ്ങൾ മാലിന്യകേന്ദ്രങ്ങളാകുന്നു. തീക്കോയി പഞ്ചായത്തിന്റെ പരിധിയിലുള്ള ഒറ്റയീട്ടിമുതൽ കാരികാട് ടോപ്പ് വരെയുള്ള ഭാഗത്താണ് ഏറ്റവുമധികം മാലിന്യം തള്ളിയിരിക്കുന്നത്. വാഗമണിലേക്കുള്ള വിനോദ സഞ്ചാരികളും വഴിയോര കച്ചവടക്കാരുമാണ് ഇവിടെ മാലിന്യം തള്ളുന്നത്. നേരത്തെ നാട്ടുകാർ സംഘടിച്ചിരുന്നു. രാത്രികാല പരിശോധനകൾ കർശനമാക്കിയതോടെ മാലിന്യനിക്ഷേപത്തിന് കുറവുവന്നിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും മാലിന്യനിക്ഷേപം കൂടിയതോടെ പരിശോധനകൾ നടത്താനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.