ഇലയക്കാട് എസ്. കെ. വി സ്‌കൂളിൽ ആംഗ്യ ഭാഷാ ദിനാചരണം നടത്തി.

Thursday, 28 Sep, 2023   HARITHA SONU

ഇലയക്കാട് : ഇലയക്കാട് എസ്. കെ. വി സ്‌കൂളിൽ ആംഗ്യ ഭാഷാ ദിനാചരണം നടത്തി. മണ്ണയ്ക്കനാട് ഒ. എൽ. സി ബധിര - മൂക സവിശേഷ വിദ്യാലയത്തിലെ കുട്ടികളോടൊപ്പമായിരുന്നു ദിനാചരണം. ‘ടോക്കിങ് ഹാൻഡ്‌സ്’ എന്ന് പേരിട്ട പരിപാടിയിൽ ഒ. എൽ. സി സ്‌കൂളിലെ കാതറൈൻ ജോർജ്, നെഹൽ മരിയ എന്നീ വിദ്യാർഥിനികൾ ഇലയ്ക്കാട് സ്‌കൂളിലെ കുട്ടികൾക്ക് ആംഗ്യ ഭാഷയിൽ പരിശീലനം നൽകി. വിരലക്ഷരമാല കുട്ടികളെ പരിചയപ്പെടുത്തി. ഒ. എൽ. സി സ്‌കൂൾ പ്രഥമാധ്യാപിക സിസ്റ്റർ റിൻസി മാത്യു, എസ്. കെ. വി ജി. യു. പി സ്‌കൂൾ പ്രഥമാധ്യാപകൻ കെ. ബി മധുകുമാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.