കുറിച്ചി പഞ്ചായത്തിലെ എം. സി റോഡുമായി ചേരുന്ന ഭാഗത്തുള്ള അഞ്ചൽകുറ്റി - ചെറുവള്ളികുഴി റോഡ് അഡ്വ. ജോബ് മൈക്കിൾ എം. എൽ. എ ഉദ്ഘാടനം ചെയ്തു.

Sunday, 17 Sep, 2023   HARITHA SONU

കുറിച്ചി : കുറിച്ചി പഞ്ചായത്തിലെ എം. സി റോഡുമായി ചേരുന്ന ഭാഗത്തുള്ള അഞ്ചൽകുറ്റി - ചെറുവള്ളികുഴി റോഡ് അഡ്വ. ജോബ് മൈക്കിൾ എം. എൽ. എ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി വെള്ളക്കെട്ടും ചെളിയുമായി തകർന്നു കിടന്നിരുന്ന വഴിയാണ് എം. എൽ. എ യുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി പുതുതായി നിർമിച്ചുനൽകിയത്. പത്തുലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി ഉപയോഗിച്ചത്. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീലമ്മ, കുറിച്ചി പഞ്ചായത്ത് അംഗം അനീഷ് തോമസ്, മുരളിസാർ, സണ്ണി പാറപ്പറമ്പൻ തുടങ്ങിയവർ പങ്കെടുത്തു.