കടുത്തുരുത്തി അഗ്നിരക്ഷാനിലയത്തിൽ പുതുതായി സർക്കാർ അനുവദിച്ച പുതിയ ഫയർ എൻജിൻ അഡ്വ. മോൻസ് ജോസഫ് എം. എൽ. എ ഫ്ളാഗ് ഓഫ് ചെയ്ത്‌ ഉദ്ഘാടനം നിർവഹിച്ചു.

Wednesday, 13 Sep, 2023   HARITHA SONU

കടുത്തുരുത്തി : കടുത്തുരുത്തി അഗ്നിരക്ഷാനിലയത്തിൽ പുതുതായി സർക്കാർ അനുവദിച്ച പുതിയ ഫയർ എൻജിൻ അഡ്വ. മോൻസ് ജോസഫ് എം. എൽ. എ ഫ്ളാഗ് ഓഫ് ചെയ്ത്‌ ഉദ്ഘാടനം നിർവഹിച്ചു. 1500 ലിറ്റർ വെള്ളം നിറയ്ക്കുന്ന ടാങ്ക് ഉൾപ്പെടുന്ന മീഡിയം ടൈപ്പ് വാഹനമായതുകൊണ്ട്‌ എല്ലാ ഗ്രാമീണവഴികളിലൂടെയും കടന്നുചെന്ന് സേവനം ലഭ്യമാക്കാൻ കഴിയുമെന്നതാണ് ഏറ്റവും പ്രധാന നേട്ടം. പഞ്ചായത്ത് പ്രസിഡന്റ് എൻ. ബി സ്‌മിത, വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, ജാൻസി, മാത്യു ജി. മുരിക്കൻ, കടുത്തുരുത്തി ഫയർ സ്റ്റേഷൻ ഓഫീസർ കലേഷ് കുമാർ, മജീദ് നടക്കമ്യാലിൽ എന്നിവർ പ്രസംഗിച്ചു.