ആശുപത്രി സംരക്ഷണ സമിതി തുരുത്തി മിഷൻ പള്ളി ജങ്ഷനിൽ ധർണ നടത്തി.

Sunday, 24 Sep, 2023   HARITHA SONU

സചിവോത്തമപുരം : സചിവോത്തമപുരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിച്ചികിത്സയും 24 മണിക്കൂർ സേവനവും ആവശ്യപ്പെട്ട് ആശുപത്രി സംരക്ഷണ സമിതി തുരുത്തി മിഷൻ പള്ളി ജങ്ഷനിൽ ധർണ നടത്തി. കേരള കോൺഗ്രസ് ഉന്നതാധികാരസമിതിയംഗം വി. ജെ ലാലി ഉദ്ഘാടനം ചെയ്തു. സമിതി കൺവീനർ സിന്ധു റെജി അധ്യക്ഷത വഹിച്ചു. എൻ. കെ ബിജു, ഡോ. ബിനു സചിവോത്തമപുരം, ഇ. ജെ റോയിച്ചൻ, ടി. കെ സാബു, പാസ്റ്റർ ബിജുമോൻ എന്നിവർ പ്രസംഗിച്ചു.