കുറവിലങ്ങാട് ദേവമാതാ കോളേജ് എൻ. എസ്. എസ് യൂണിറ്റ് ലോക ജനാധിപത്യദിനം ആചരിച്ചു.

Saturday, 16 Sep, 2023   HARITHA SONU

കുറവിലങ്ങാട് : കുറവിലങ്ങാട് ദേവമാതാ കോളേജ് എൻ. എസ്. എസ് യൂണിറ്റ് ലോക ജനാധിപത്യദിനം ആചരിച്ചു. 'ജനാധിപത്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ' എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി പ്രസംഗമത്സരം നടത്തി. റെയ്‌സ് റോയി, ടി. അശ്വതി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു ജനാധിപത്യദിന സന്ദേശം നൽകി. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ആൻസി സെബാസ്റ്റ്യൻ, റെനീഷ് തോമസ്, വോളന്റിയർ സെക്രട്ടറിമാരായ വിവേക് വി. നായർ, ആഷാ സിബി എന്നിവർ പങ്കെടുത്തു.