എലിക്കുളം ഗ്രാമപ്പഞ്ചായത്തിനെ സംസ്ഥാനത്തെ മികച്ച വയോജന സൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുത്തു.

Monday, 25 Sep, 2023   HARITHA SONU

എലിക്കുളം : എലിക്കുളം ഗ്രാമപ്പഞ്ചായത്തിനെ സംസ്ഥാനത്തെ മികച്ച വയോജന സൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുത്തു. 50,000 രൂപയാണ് അവാർഡ്തുക. 5342 വയോജനങ്ങളാണ് എലിക്കുളം പഞ്ചായത്തിലുള്ളത്. ഇവർക്കായി നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കുകയും നിറവ് @ 60 പ്ലസ് എന്ന കൂട്ടായ്മ പഞ്ചായത്തു തലത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. അവാർഡിലേക്ക് നയിച്ച മികവുകൾ : 16 വാർഡിലും വയോജന ക്യാമ്പുകൾ പഞ്ചായത്തുതല വയോജനസമിതി ആറ് പകൽ വീട് എല്ലാവർക്കും വയോജന കലാകായികമേള വയോജന വിനോദയാത്രകൾ, മെഡിക്കൽ ക്യാമ്പ്, യോഗ പരിശീലനം, വയോജന സൗഹൃദമാക്കിയതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിലെത്തുന്ന എല്ലാവർക്കും ചായയും ലഘുഭക്ഷണവും