വേമ്പനാട് പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിവിധ ജലാ ശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

Thursday, 21 Sep, 2023   HARITHA SONU

ഈരാറ്റുപേട്ട : വേമ്പനാട് പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിവിധ ജലാ ശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഈലക്കയം ചെക്ക് ഡാമിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൾ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. തടവനാൽ ചെക്ക് ഡാമിൽ നഗരസഭാംഗം പി. ആർ. ഫൈസൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മോഡൽ ഫിഷ് ഫാമിൽനിന്നു ലഭിച്ച ഒരുലക്ഷം കാർപ് മത്സ്യക്കുഞ്ഞുങ്ങളെയാണ് വിവിധയിടങ്ങളിൽ നിക്ഷേപിച്ചത്. നഗരസഭാംഗം അബ്ദുൾ ഖാദർ, കോട്ടയം ഫിഷറിസ് എക്സ്റ്റൻഷൻ ഓഫീസർ ബ്ലെസി ജോഷി തുടങ്ങിയവർ പങ്കെടുത്തു.