ഉദ്യാനപദ്ധതിയുടെ ഭാഗമായി പൂച്ചെടികൾവച്ചു.

Wednesday, 26 Jul, 2023   HARITHA SONU

തീക്കോയി : വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിലേക്കുള്ള റോഡിൽ വഴിയോര ഉദ്യാനപദ്ധതിയുടെ ഭാഗമായി വെള്ളികുളം ഡെവലപ്മെന്റ് സൊസൈറ്റി പൂച്ചെടികൾെവച്ചു. റോഡിന്റെ ഇരുവശത്തെയും കാടുകൾ വെട്ടിത്തെളിച്ചാണ് ചെടികൾ വച്ചുപിടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മാലിന്യം റോഡിലും സമീപത്തും വലിച്ചെറിയുന്നത് തടയാൻ നടപടി സ്വീകരിക്കും. കാരികാട് ടോപ്പ് മുതൽ മാടത്താനി വരെയുള്ള 10 കിലോമീറ്റർ ഭാഗമാണ് ഉദ്യാനമാക്കുന്നത്. തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് ഉദ്ഘാടനം നിർവഹിച്ചു. വി.ഡി.എസ്. പ്രസിഡന്റ് ഫാ. മൈക്കിൾ വടക്കേക്കര അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു. വി.ഡി.എസ്. ഭാരവാഹികളും അംഗങ്ങളും കാരികാട് ടോപ്പിലെ വ്യാപാരികളും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.