സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഭവന പുനർനിർമാണ പ്രവർത്തനത്തിൽ പങ്കാളികളായി.

Thursday, 03 Aug, 2023   HARITHA SONU

പൂഞ്ഞാർ : സെയ്ന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എസ്.പി.സി. ദിനാചരണത്തിന്റെയും കമ്മ്യൂണിറ്റി പ്രൊജക്ടിന്റെയും ഭാഗമായി ഭവന പുനർനിർമാണ പ്രവർത്തനത്തിൽ പങ്കാളികളായി. ജനകീയ കൂട്ടായ്മയിൽ പുനർനിർമാണം നടത്തുന്ന വീട് പൂർത്തിയാക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം നിർമാണസാമഗ്രികൾ ചുമന്ന് സ്ഥലത്ത് എത്തിക്കാനും പരിസരങ്ങൾ വൃത്തിയാക്കാനും കേഡറ്റുകൾ സഹായിച്ചു.

സ്‌കൂളിൽനടന്ന ദിനാചരണ പരിപാടികളുടെ ഭാഗമായി പരേഡ്, പൊതുയോഗം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടത്തി. പ്രഥമാധ്യാപിക സിസ്റ്റർ സൂസി മൈക്കിൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കൽ, ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എസ്.ഐ. ബിനോയി തോമസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടോണി തോമസ്, മരീന അബ്രാഹം, സിസ്റ്റർ അനു റോസ് എന്നിവർ നേതൃത്വം നൽകി.