സെയ്‌ന്റ് ആന്റണീസ് ഹയർ സെക്കൻഡറി എസ്.പി.സി. പദ്ധതി.

Tuesday, 04 Jul, 2023   HARITHA SONU

പൂഞ്ഞാർ : സെയ്‌ന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ അധ്യയന വർഷത്തെ എസ്.പി.സി. പദ്ധതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജൂനിയർ ബാച്ചിന്റെ ആദ്യ പി.ടി.എ. യോഗവും ഈരാറ്റുപേട്ട എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. സ്‌കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എസ്.ഐ. ബിനോയി തോമസ് മുഖ്യപ്രഭാഷണം നടത്തി. പ്രഥമാധ്യാപിക സിസ്റ്റർ സൂസി മൈക്കിൾ, സീനിയർ കേഡറ്റുകളായ മാളവിക വിനോദ്, ദേവനന്ദ കെ. അനിൽ എന്നിവർ പ്രസംഗിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടോണി തോമസ്, മരീന അബ്രാഹം എന്നിവർ നേതൃത്വം നൽകി.