'അന്നദാനം മഹാദാനം' എന്ന പദ്ധതി പാലാ ആയുർവേദ ആശുപത്രിയിൽ ആരംഭിച്ചു.

Monday, 24 Jul, 2023   HARITHA SONU

പാലാ : ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന 'അന്നദാനം മഹാദാനം' എന്ന പദ്ധതി പാലാ ആയുർവേദ ആശുപത്രിയിൽ ആരംഭിച്ചു. മാണി സി. കാപ്പൻ എം.എൽ.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭ ചെയർപേഴ്‌സൺ ജോസിൻ ബിനോ അധ്യക്ഷതവഹിച്ചു. എല്ലാ ദിവസവും ഉച്ചയ്ക്ക് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഭക്ഷണം വിതരണംചെയ്യുന്നത്. വൈക്കം, ഉഴവൂർ, കുറവിലങ്ങാട്, കൂടല്ലൂർ എന്നിവിടങ്ങളിൽ എല്ലാ ദിവസവും അന്നദാനം നടത്തിവരുന്നു. കൂടാതെ വഴിയോരങ്ങളിൽ കഴിയുന്നവർ, വീടുകളിൽ ആശ്രയിക്കാൻ ആരുമില്ലാതെ അസുഖബാധിതരും വയോധികരും അംഗപരിമിതരുമായുള്ളവർക്ക് മൂന്നു നേരവും ഒരുമ ഭക്ഷണംനൽകിവരുന്നു. യോഗത്തിൽ ഒരുമ പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ്, സിജി പ്രസാദ്, ഡോ. ബിനോജ് കെ.ജോസ്, ഡോ. ബിന്ദു എം, കെ.പി. വിനോദ്, ഒരുമയുടെ ഭാരവാഹികളായ ഷാജി അഖിൽനിവാസ്, പ്രസാദ് എം., ജോയി മയിലംവേലി, ഷിജു കൊടിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.