വനിതാവേദിക്കായി ഹാൾ നിർമിച്ചു.

Saturday, 07 Nov, 2020   HARITHA SONU

പൈക : കൈരളി ഗ്രന്ഥശാലയിൽ വനിതാവേദിക്കായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഹാൾ നിർമിച്ചു. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം സാജൻ തൊടുക നിർവഹിച്ചു. രന്ഥശാല പ്രസിഡന്റ് ഒ.എൻ.വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി മുഖ്യപ്രഭാഷണം നടത്തി. ടോമി കപ്പിലുമാക്കൽ, ടി.പി.രാധാകൃഷ്ണൻ നായർ, കെ.ആർ.മന്മഥൻ, പി.ടി.മാത്യു, ടി.എം.വിൻസന്റ് തുടങ്ങിയവർ പ്രസംഗിച്ചു.