എൻ.ഡി.എ. സ്ഥാനാർഥിസംഗമം നടത്തി.

Saturday, 21 Nov, 2020   HARITHA SONU

കുറിച്ചി : എൻ.ഡി.എ. സ്ഥാനാർഥിസംഗമം ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.ജെ.കൊച്ചുമോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.ജി.രാജ്‌മോഹൻ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ.മഞ്ജീഷ്, പി.കെ.ഗോപാലകൃഷ്ണൻ, സണ്ണി തോമസ്, കെ.കെ.ഉദയകുമാർ, കെ.ജി.സദാനന്ദൻ, അമ്പിളി വിനോദ്, ജി.കൃഷ്ണകുമാർ, ശ്രീകുമാർ മങ്ങാട്ട്, സബിൻ കുറിച്ചി തുടങ്ങിയവർ പ്രസംഗിച്ചു.