പോലീസ് വഴിയടച്ച് കെട്ടിയത് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു.

Friday, 21 May, 2021   HARITHA SONU

കുറവിലങ്ങാട് : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പോലീസ് വഴിയടച്ച് കെട്ടിയത് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. കുറവിലങ്ങാട് പഞ്ചായത്ത് അഞ്ചാം വാർഡ് കൺടെയ്ൻമെന്റ് സോൺ ആയതോടെയാണ് വ്യാഴാഴ്ച ഇലക്കാട് റോഡിൽ ചിറകണ്ടം പാലത്തിന് സമീപം പോലീസ് വഴിയടച്ചുകെട്ടിയത്. വെള്ളിയാഴ്ച രാവിലെ ഏഴിന് കാറിൽവന്ന സംഘമാണ് ബാരിക്കേഡ് തകർത്തതെന്ന് സമീപവാസികൾ പഞ്ചായത്തിനെ അറിയിച്ചു. നശിപ്പിച്ചതിന് ശേഷം ഫോട്ടോയെടുത്താണ് മടങ്ങിയതെന്നും ഇവർ പറയുന്നു. വഴി വീണ്ടും അടച്ചുകെട്ടിയതായി കുറവിലങ്ങാട് പോലീസ് പറഞ്ഞു.