ഇന്ധനവിലവർധനവിൽ പ്രതിഷേധിച്ചും ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വ്യാപാരി വ്യവസായി സമിതി ധർണ നടത്തി.

Sunday, 13 Jun, 2021   HARITHA SONU

കുറവിലങ്ങാട് : ഇന്ധനവിലവർധനവിൽ പ്രതിഷേധിച്ചും ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വ്യാപാരി വ്യവസായി സമിതി ധർണ നടത്തി. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബേബിച്ചൻ തയ്യിൽ അധ്യക്ഷത വഹിച്ചു. ബിനു, പി.എൻ. സുരേഷ്, പി.യു. ബിനോമോൻ, തോമസ് അരുണാശേരിൽ, സ്വപ്ന സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.