ട്രഷറി വകുപ്പിന്റെ വജ്രജൂബിലി ആഘോഷിച്ചു.

Wednesday, 02 Aug, 2023   HARITHA SONU


കോട്ടയം : സംസ്ഥാനത്തിന്റെ സാമ്പത്തിക നടത്തിപ്പിനും സംസ്ഥാന സർക്കാരിന്റെ പണം കൈകാര്യം ചെയ്യുന്നതിനുമുള്ള ഏക ഏജൻസിയായ ട്രഷറി വകുപ്പ് സ്വതന്ത്രവകുപ്പായി പ്രവർത്തനം തുടങ്ങിയിട്ട് ചൊവ്വാഴ്ച അറുപതു വർഷം തികഞ്ഞു. റവന്യൂ വകുപ്പിന്റെ ഭാഗമായിരുന്ന ട്രഷറി വകുപ്പ് 1963 ഓഗസ്റ്റ് ഒന്നിനാണ് ട്രഷറി ഡയറക്ടർ മേധാവിയായ സ്വതന്ത്രവകുപ്പായി പ്രവർത്തനം ആരംഭിച്ചത്. വകുപ്പിന്റെ വജ്രജൂബിലി ആഘോഷം മധുരം വിളമ്പിയും പ്രതിജ്ഞയെടുത്തും ജില്ലാ ട്രഷറിയിൽ നടന്നു. ജില്ലാ ട്രഷറി ഓഫീസർ കെ. രാജീവൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസി. ജില്ലാ ട്രഷറി ഓഫീസർ വി.എസ്. ഹർഷ, അസി. ട്രഷറി ഓഫീസർ കെ. ശ്രീകല, എസ്.ഡി.ഒ. പി.കെ. കിരൺ കുമാർ എന്നിവർ പ്രസംഗിച്ചു.‌