രജതജൂബിലി ആഘോഷവും ഓണാഘോഷ കുടുംബസംഗമവും നടന്നു.

Thursday, 07 Sep, 2023   HARITHA SONU

ഏറ്റുമാനൂർ : ലെൻസ് ഫെഡ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ രജതജൂബിലി ആഘോഷവും ഓണാഘോഷ കുടുംബസംഗമവും നടന്നു. ഛായാഗ്രാഹകൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ജെയ്സൺ ടി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. മംഗളം എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് പി.വിജയൻ മുഖ്യാതിഥിയായിരുന്നു. കെ.സന്തോഷ് കുമാർ, ടി.സി.ബൈജു വി.ആർ.അനിൽകുമാർ, ട്രഷറർ ബി.ആർ.രതീഷ്, കെ.എൻ.പ്രദീപ് കുമാർ, എം.എം.റോയ്‌ തോമസുകുട്ടി, എ.ജെ.സജി സെബാസ്റ്റ്യൻ, സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.