ആയുഷ് യോഗ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Monday, 03 Jul, 2023   HARITHA SONU

ഏറ്റുമാനൂർ : അതിരമ്പുഴ പഞ്ചായത്ത് ആയുഷ് യോഗ ക്ലബ്ബിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് സജി തടത്തിൽ നിർവഹിച്ചു. ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, ഗവ.ഹോമിയോ ഡിെസ്പൻസറി, ആയുഷ് ആയുർവ്വേദ പി.എച്ച്.സി. എന്നിവയുടെ നേതൃത്വത്തിലാണ് പരിശീലനം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലീസ് ജോസഫ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. എം. ശ്രീദേവി, ഡോ. ഹണി, ഡോ. സെലിൻ സൈമൺ, കെ.എം. മാത്യു കളരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.