കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ.

Wednesday, 30 Jun, 2021   PM JAFFAR

ഏറ്റുമാനൂർ : കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിയമങ്ങൾക്കെതിരേ ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ പോസ്റ്റ് ഓഫീസിനുമുൻപിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനംചെയ്തു. എം.പി.സുകുമാരൻ അധ്യക്ഷതവഹിച്ചു. ബിജു കൂമ്പിക്കൽ, ബിജു വലിയമല, ബിനോയ് ടി.സി., സെബാസ്റ്റ്യൻ കെ., കെ.ബി.പുരുേഷാത്തമൻ, കെ.ഹരിപ്രസാദ്, തോമസ് പുളിങ്ങാപള്ളി, കെ.പി.നൗഷാദ് എന്നിവർ പ്രസംഗിച്ചു.