ഫ്യൂച്ചർ സ്റ്റാർ എജുക്കേഷന്റെ നേതൃത്വത്തിൽ പ്രഥമാധ്യാപക ശില്പശാല നടത്തി.

Thursday, 13 Jul, 2023   HARITHA SONU

ഈരാറ്റുപേട്ട : സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നേതൃത്വം നല്കുന്ന വിദ്യാഭ്യാസ ഗുണമേന്മ വികസന പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർ എജുക്കേഷന്റെ നേതൃത്വത്തിൽ പ്രഥമാധ്യാപക ശില്പശാല നടത്തി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനംചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷതവഹിച്ചു. ഈവർഷം നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനും മാർഗരേഖ നിർണയിക്കുന്നതിനുമായി മണ്ഡലത്തിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്രഥമാധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു. ഫ്യൂച്ചർ സ്റ്റാർ ഡയറക്ടർ ഡോ. ആൻസി ജോസഫ്, എം.ജി. സുജ, ഇ.ടി. രാകേഷ്, സി.എം. ഷംല ബീവി, ടി.എസ്. ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു.