സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.

Monday, 14 Aug, 2023   HARITHA SONU

ചെമ്പം തൊട്ടി : കിസാൻ സർവ്വീസ് സൊസൈറ്റി ശ്രീകണ്ഠപുരത്തിന്റേയും കട്ടായി നാലാം വാർഡിന്റേയും നേതൃത്വത്തിൽ ചെമ്പം തൊട്ടി പള്ളം ദിവ്യകാരുണ്യ ഗുരുകുലത്തിൽ ശ്രീകണ്ഠപുരം മുനിസ്സിപൽ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ടീച്ചർ ദേശീയ പതാക ഉയർത്തി. കെ.എസ്.എസ്. ദേശീയ ട്രഷർ സി.പി. ജോസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കെ.എസ്.എസ്. ജില്ലാ പ്രസിഡന്റും, കൗൺസിലറുമായ കെ.ജെ ചാക്കോ കൊന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ഞള്ളിമാക്കൽ പ്രസംഗിച്ചു. സണ്ണി കൊച്ചുപുരയ്ക്കൽ, പോൾ പടിഞ്ഞാറേടത്ത്, ആൻസു ജോർജ്, സൂസമ്മ ഓലിക്കര, ജോയി കൊച്ചുപുരയ്ക്കൽ, വിത്സൻ സെബാസ്റ്റ്യൻ, ജോർജ് തുരുത്തിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.