കനത്ത മഴയിൽ വീട്ടുപറമ്പിലെ കിണറിനും വീടിന് പിറകുവശത്ത് മണ്ണിടിഞ്ഞ് വീടും അപകടാവസ്ഥയി.

Friday, 08 Sep, 2023   HARITHA SONU

പഴയങ്ങാടി : മഴയിൽ അടുത്തില നോർത്ത് നായനാർ മന്ദിരത്തിന് സമീപത്തെ ഒ. ടി റീനയുടെ വീടിന് പിറകുവശത്ത് മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയി. സമീപത്തെ കെ. പി സുനിൽ കുമാറിന്റെ വീട്ടുപറമ്പിലെ കിണറിനും നാശമുണ്ടായി. അപകടത്തിൽ വീടിന്റെ ചുറ്റുമതിലും ഇടിഞ്ഞിട്ടുണ്ട്. കനത്ത മഴയിൽ മതിൽ തകർന്ന്‌ വീട് അപകടാവസ്ഥയിലായി. ചെറുതാഴം അതിയടത്തെ കെ. പി ഗീതയുടെ വീടിനു സമീപത്തെ ചുറ്റുമതിൽ മഴയിൽ തകർന്നു. മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ചെറുതാഴം പഞ്ചായത്ത് - വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.