പയ്യന്നൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം പി. പി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു.

Saturday, 23 Sep, 2023   HARITHA SONU

പയ്യന്നൂർ : കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ ഏഴുമുതൽ 11 വരെ നടക്കുന്ന പയ്യന്നൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് ജേതാവ് പി. പി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. കൗൺസിലർമാരായ പി. ഷിജി, എ. നസീമ, എ. ഇ. ഒ ഇൻ ചാർജ് ടി. കെ അബ്ദുള്ള, പൂരക്കളി അക്കാദമി സെക്രട്ടറി വി. പി മോഹനൻ, അഡ്വ. കെ. സുകുമാരൻ, പ്രിൻസിപ്പൽ പി. വി വിനോദ്‌കുമാർ, പി. ടി. എ പ്രസിഡന്റ് കെ. കമലാക്ഷൻ, എം. പ്രസാദ്, ടി. വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.