ഭിന്നശേഷിക്കാർക്കുള്ള തൊഴിൽപരിശീലനകേന്ദ്രം ഒരുക്കി.

Monday, 11 Sep, 2023   HARITHA SONU

മാടായി : മാടായി പഞ്ചായത്ത് ബഡ്‌സ് സ്കൂളിനോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കുള്ള തൊഴിൽപരിശീലനകേന്ദ്രം ഒരുക്കി. പുതിയ കെട്ടിടം തിങ്കളാഴ്ചരാവിലെ 10-ന് ബഡ്‌സ് സ്കൂൾ കാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ ഉദ്ഘാടനം ചെയ്യും. മാടായി ബഡ്‌സ് സ്കൂളിൽ പഠിക്കുന്ന നൂറോളം ഭിന്നശേഷി വിദ്യർഥികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.15 ലക്ഷം രൂപ ചെലവിൽ 2022-23 പദ്ധതിയിൽ പെടുത്തി നിർമിച്ച കെട്ടിടത്തിൽ ശീതീകരിച്ച ക്ലാസ് മുറികളാണ് സജ്ജീകരിച്ചത്.