'തിരികെ സ്കൂളിലേക്ക്' കാമ്പയിന്‍റെ ഇരിക്കൂർ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി.

Monday, 25 Sep, 2023   HARITHA SONU

ഇരിക്കൂർ : കുടുംബശ്രീ പൊതുവിദ്യാഭ്യസ വകുപ്പിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന 'തിരികെ സ്കൂളിലേക്ക്' കാമ്പയിന്‍റെ ഇരിക്കൂർ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി. നഗരസഭാ ചെയർപേഴ്സൺ ഡോ. കെ. വി ഫിലോമിന ഉദ്ഘാടനം ചെയ്തു. സി. ഡി. എസ് ചെയർപേഴ്സൺ എ. ഓമന അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ. വി ഗീത, പി. വി ശോഭന, പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, ടി. വി നിഷ, മായാദേവി തുടങ്ങിയവർ സംസാരിച്ചു.