തപാൽവകുപ്പിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെയും സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്റെ (എൻ. എഫ്. പി. ഇ) നേതൃത്വത്തിൽ പ്രചാരണജാഥ നടത്തി.

Friday, 22 Sep, 2023   HARITHA SONU

കണ്ണൂർ : രാജ്യത്തെതന്നെ ഏറ്റവും പ്രാചീനവും സുശക്തവുമായ സേവനമേഖലകളിലൊന്നായ തപാൽവകുപ്പിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെയും സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്റെ (എൻ. എഫ്. പി. ഇ) നേതൃത്വത്തിൽ പ്രചാരണജാഥ നടത്തി. സംസ്ഥാന കൺവീനർ പി. കെ മുരളീധരൻ നയിക്കുന്ന ജാഥയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. പയ്യന്നൂരിൽ നടന്ന സ്വീകരണയോഗത്തിൽ പി. വി കുഞ്ഞപ്പൻ അധ്യക്ഷനായി. സി. കൃഷ്ണൻ, ജെ. നൈസാം, കെ. എം. വി ചന്ദ്രൻ, കെ. ഷിജു, കെ. മോഹനകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കണ്ണൂരിൽ കെ. അശോകൻ അധ്യക്ഷനായി. കെ. പി സഹദേവൻ, എ. പി സുജികുമാർ, എൻ. പി ലാലൻ, അനു കവിണിശ്ശേരി, ബി. പി രമേശൻ തുടങ്ങിയവർ സംസാരിച്ചു. കൂത്തുപറമ്പിൽ എൻ. കെ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കൂട്ടിൽ ഉണ്ണികൃഷ്ണൻ, പി. ശിവദാസൻ, എം. പി രഞ്ജിത്ത്, വി. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. തലശ്ശേരിയിൽ ടി. പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. പി. ശിവദാസൻ, കെ. കെ ജഗദമ്മ, കെ. മോഹനൻ, പി. പി സുനിൽ തുടങ്ങിയവർ സംസാരിച്ചു.