സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അവയവ ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു.

Thursday, 03 Aug, 2023   HARITHA SONU

ഒടുവള്ളി : ദേശീയ അവയവദിനാചരണത്തിന്റെ ഭാഗമായി ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അവയവ ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു. ഒടുവള്ളിത്തട്ട് ബ്ലോക്ക് മെഡിക്കൽ ഓഫീസർ പി.വി.അനിതയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് മെഡിക്കൽ ഓഫീസർ അരുൺശങ്കർ അവയവ ബോധവത്‌കരണ ക്ലാസെടുത്തു. ഒടുവള്ളിത്തട്ട് സി.എച്ച്.സി. പി.എച്ച്.എൻ. അജിതകുമാരി, ബ്ലോക്ക് പി.ആർ.ഒ. കെ.വി.കാവ്യ എന്നിവർ സംസാരിച്ചു.