ക്ഷേമനിധിയിലെ അപാകം പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷൻസ് അസോസിയേഷൻ.

Friday, 04 Aug, 2023   HARITHA SONU

തളിപ്പറമ്പ് : ബാർബർ-ബ്യൂട്ടീഷൻ തൊഴിലാളികൾക്ക് സർക്കാർ ഏർപ്പെടുത്തിയ അസംഘടിത ക്ഷേമനിധിയിലെ അപാകം പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷൻസ് അസോസിയേഷൻ തളിപ്പറമ്പ് ബ്ലോക്ക് വാർഷിക കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം മധു താനൂർ ഉദ്ഘാടനം ചെയ്തു. എം.വി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. ടി.വി. വിജു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഇ. പുരുഷു, ആർ. രവി, ബവീഷ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ വി. റഹിയ, സി. സജിത്ത് എന്നിവർ ക്ലാസെടുത്തു.