ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വൻ മരങ്ങൾ കടപുഴകിവീണു.

Thursday, 17 Jun, 2021   PM JAFFAR

ചെറുവാഞ്ചേരി : കണ്ണവം വനമേഖലയിലെ മുണ്ടയോട് കോളനിക്കുസമീപം ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വൻ മരങ്ങൾ കടപുഴകിവീണു. നാല് വൈദ്യുതത്തൂണുകൾ തകർന്നു. ബുധനാഴ്ച രാവിലെ ഒൻപതേകാലോടെയാണ് സംഭവം. മുണ്ടയോട് സെൻട്രൽ നഴ്‌സറി റോഡുമുതൽ കോളനിയിലേക്കുള്ള റോഡിൽ ഒരു കിലോമീറ്ററിനുള്ളിലാണ് കാറ്റടിച്ചത്. കനത്ത മഴയിൽ നിരവധി കാട്ടുമരങ്ങൾ കാറ്റിൽ ഉയർന്നുപൊങ്ങി വൈദ്യുതക്കമ്പിയിൽ വീണു. വൻ മരങ്ങൾ റോഡിനുകുറുകെ വീണതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടെങ്കിലും നാട്ടുകാരും കെ.എസ്.ഇ.ബി. അധികൃതരും ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.