ലൈഫ് ഇൻഷുറൻസ് ഏജന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ വാർഷിക യോഗവും കുടുംബസംഗമവും നടത്തി.

Tuesday, 25 Jul, 2023   HARITHA SONU

പയ്യന്നൂർ : ലൈഫ് ഇൻഷുറൻസ് ഏജന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ലിയാഫി)യുടെ വാർഷിക യോഗവും കുടുംബസംഗമവും നടത്തി. എൽ.ഐ.സി. ഡിവിഷണൽ മാനേജർ എസ്.ടി.സി. കേരള റിട്ട. പ്രിൻസിപ്പൽ വി.മാധവൻ ഉദ്ഘാടനം ചെയ്തു. ലിയാഫി ബ്രാഞ്ച് യൂണിറ്റ് പ്രസിഡന്റ് കെ.പി.ശ്രീധരൻ അധ്യക്ഷതവഹിച്ചു. ഏജന്റുമാരുടെ മക്കളിൽ വിവിധ പരീക്ഷകളിൽ വിജയം നേടിയവരെ അനുമോദിച്ചു. സി.ജനാർദനൻ, പി.ടി.ബാലകൃഷ്ണൻ, വിജയരാജൻ, വി.വിനോദ്, സി.കെ.കുഞ്ഞികൃഷ്ണൻ, കെ.കരുണാകരൻ, പി.കെ.സുരേന്ദ്രൻ, കെ.ടി.ഭാസ്കരൻ, സി.എം.വേണു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി.ശ്രീധരൻ (പ്രസി.), സി.എം.വേണു (സെക്ര.), കെ.കരുണാകരൻ (ഖജാ.), സി.ജനാർദൻ, വി.പി.സി. നമ്പ്യാർ (രക്ഷാ.).