മുതുകുട പാടത്ത് നെൽകൃഷിയാരംഭിച്ചു.

Friday, 07 Jul, 2023   HARITHA SONU

പട്ടുവം : കയ്യം തടത്തിലെ മോഡൽ റെസിഡൻഷ്യൽ സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെയും പട്ടുവം ഗ്രാമപ്പഞ്ചായത്ത് കാർഷിക കർമസേനയുടെയും നേതൃത്വത്തിൽ മുതുകുട പാടത്ത് നെൽകൃഷിയാരംഭിച്ചു. പട്ടുവം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ രാഗിഷ രാമദാസ്, കാർഷിക കർമസേന പ്രസിഡന്റ് കെ. ജിമേഷ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.കെ. ശംഭു എന്നിവർ നേതൃത്വം നൽകി. കൃഷി അസിസ്റ്റന്റുമാരായ കെ. മനോജ്, കെ. ബിന്ദു എന്നിവർ സംസാരിച്ചു.