കോളേജ് അധ്യാപകർക്ക് ഓറിയന്റേഷൻ പരിപാടി നടത്തി.

Friday, 28 Jul, 2023   HARITHA SONU

മട്ടന്നൂർ : പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ കോളേജ് അധ്യാപകർക്ക് ഓറിയന്റേഷൻ പരിപാടി നടത്തി. അടുത്ത അക്കാദമിക വർഷം മുതൽ നടപ്പാക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ചാണ് ക്ലാസ്. കാലടി സർവകലാശാല മുൻ രജിസ്ട്രാർ ഡോ. ടി.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആർ.രാജേഷ് അധ്യക്ഷതവഹിച്ചു. ഐ.ക്യു.എ.സി. കോ ഓർഡിനേറ്റർ ഡോ. ആർ.കെ.ബിജു, ഡോ. കെ.ദീപ, പി.ബി.മിഥുൻ കൃഷ്ണൻ, രേവതി, കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് റിസർച്ച് ഓഫീസർ ഡോ. വി.ഷഫീഖ്, കരിക്കുലം കമ്മിറ്റിയംഗം ഡോ. സി.പദ്മനാഭൻ എന്നിവർ ക്ലാസെടുത്തു.