വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Wednesday, 12 Jul, 2023   HARITHA SONU

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ ട്രാവലറുകൾക്കും ബസുകൾക്കും ഏർപ്പെടുത്തിയ അന്യായമായ പ്രവേശന ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കരുണ ടാക്സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ‌മേഖലാ പ്രസിഡന്റ് റോഷൻ മുഴപ്പിലങ്ങാട്, രക്ഷാധികാരി മനോഹരൻ ചിറക്കുനി, പ്രജിത്ത് ചക്കരക്കൽ, ഷിനിൽ വാരം, രജീഷ് മട്ടന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.