എൽ.ഡി.എഫ്. പ്രതിഷേധ കൂട്ടായ്മ നടത്തി.

Wednesday, 28 Jun, 2023   HARITHA SONU

മട്ടന്നൂർ : മണിപ്പുർ കലാപം തടയാൻ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. മണ്ഡലം കമ്മിറ്റി ചാലോട്ട് പ്രതിഷേധ കൂട്ടായ്മ നടത്തി. ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി സുഭാഷ് അയ്യോത്ത് ഉദ്ഘാടനം ചെയ്തു. ടി. ബാലൻ അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം എം. പ്രകാശൻ, ജില്ലാ കമ്മിറ്റിയംഗം എം.വി. സരള, വി.കെ. സുരേഷ് ബാബു, കെ.പി. രമേശൻ, അബ്ദുൾഖാദർ, എം. രതീഷ് എന്നിവർ സംസാരിച്ചു.