ഉരുവച്ചാൽ-കാക്കയങ്ങാട് റോഡരികിൽ മരം അപകടഭീഷണി ഉയർത്തുന്നു.

Thursday, 29 Jun, 2023   HARITHA SONU

മാലൂർ : ഉരുവച്ചാൽ-കാക്കയങ്ങാട് റോഡരികിൽ ആലാച്ചിയിൽ കാറ്റിൽ ചെരിഞ്ഞ മരം അപകടഭീഷണി ഉയർത്തുന്നു. ആലാച്ചി-തലച്ചങ്ങാട് റോഡ് ആരംഭിക്കുന്നിടത്ത് ഏതു സമയവും വീഴാൻ സാധ്യതയുള്ള നിലയിലാണ് മരം. ഇതു വീണാൽ റോഡരികിലെ വൈദ്യുതി കമ്പികളും തൂണുകളും തകരും. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിത്യേന നിരവധി പേർ ബസ്‌ കാത്തുനിൽക്കുന്ന സ്ഥലത്താണ് മരമുള്ളത്. നാട്ടുകാർ ഭീതിയിലാണ്. നാട്ടുകാർ പരാതിപ്പെട്ടെങ്കിലും മരം മുറിച്ചുമാറ്റാൻ നടപടിയുണ്ടായില്ല. അപകടാവസ്ഥയിലുള്ള മരം ഉടൻ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.