കൃഷിയിടങ്ങളിൽ പുള്ളിപ്പുൽച്ചാടിയുടെ ശല്യം വർധിച്ചു.

Wednesday, 23 Jun, 2021  ANOOB NOCHIMA

മാലൂർ : കൃഷിയിടങ്ങളിൽ പുള്ളിപ്പുൽച്ചാടിയുടെ ശല്യം വർധിച്ചു. വെട്ടുകിളി പോലെ വ്യാപകമായി വിളകൾ നശിപ്പിക്കില്ലെങ്കിലും നിയന്ത്രിച്ചില്ലെങ്കിൽ ഇത് അപകടകാരിയാണെന്ന് മാലൂർ കൃഷി ഓഫീസർ കെ.എസ്.അശ്വിനി പറഞ്ഞു. ഓരോ പ്രദേശത്തും കൂട്ടമായി ആക്രമിക്കുന്നരീതിയാണ് ഇവയുടേത്. തുടക്കത്തിൽ കളകളിലാണ് കൂടുതലായും കാണപ്പെടുന്നത്. ക്രമേണ ഭക്ഷ്യ വിളകളിലേക്ക് വ്യാപിക്കുന്നരീതിയാണ് കണ്ടുവരുന്നത്. തെങ്ങിന്റെ കൂമ്പ്, വാഴയുടെയും കവുങ്ങിന്റെയും ഇലകൾ എന്നിവയാണ് പ്രധാനമായും നശിപ്പിക്കുന്നത്.