കണ്ണൂരിൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.

Thursday, 15 Oct, 2020   HARITHA SONU

എളയാവൂർ : കണ്ണൂരിൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വരുന്നതോടെ വലിയ സാധ്യതകളാണ് തുറക്കുന്നതെന്നും ആധുനിക ചികിത്സാരീതികൾ, മ്യൂസിയം, കൈയെഴുത്ത് ഓലകളുടെ ശേഖരം, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയും ഇവിടെ ഒരുക്കുന്നുണ്ടെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. എളയാവൂരിൽ നിർമിച്ച ആയുർവേദാസ്പത്രി കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം.എൽ.എ. ആസ്തിവികസന ഫണ്ടിൽ നിന്ന്‌ 42 ലക്ഷം രൂപ വിനിയോഗിച്ചാണ് ആസ്പത്രിക്കെട്ടിടം നിർമിച്ചിരിക്കുന്നത്. ഇന്റർലോക്ക് പ്രവൃത്തികൾക്കായി കണ്ണൂർ കോർപ്പറേഷൻ ആറുലക്ഷം രൂപയും അനുവദിച്ചു. എളയാവൂർ ആയുർവേദ ആസ്പത്രിയിൽ നടന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ സി.സീനത്ത്, ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ്, കോർപ്പറേഷൻ സ്ഥിരംസമിതി അംഗങ്ങളായ ടി.ഒ.മോഹനൻ, ജെമിനി, പി.ഇന്ദിര, കെ.പി.സീന, സി.കെ.വിനോദ്, ഷാഹിന മൊയ്തീൻ, മുൻ മേയർ ഇ.പി.ലത, കൗൺസിലർമാരായ സി.സമീർ, പനിച്ചിയിൽ പ്രേമജ, മെഡിക്കൽ ഓഫീസർ ഡോ. സീന, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ടി.സുധ എന്നിവർ പങ്കെടുത്തു.