കിടപ്പുരോഗികൾക്കും പ്രായമായവർക്കും വീട്ടിലെത്തി വാക്സിൻ നൽകുന്നതിനുള്ള പദ്ധതി കണ്ണൂർ കോർപ്പറേഷൻ തുടങ്ങി.

Wednesday, 09 Jun, 2021   PM JAFFAR

കണ്ണൂർ : കോർപ്പറേഷൻ പരിധിയിലെ കിടപ്പുരോഗികൾക്കും പ്രായമായവർക്കും വീട്ടിലെത്തി വാക്സിൻ നൽകുന്നതിനുള്ള പദ്ധതി കോർപ്പറേഷൻ തുടങ്ങി. കസനക്കോട്ട ഡിവിഷനിലെ തായത്തെരുവിലെ മാങ്കടവ് തറവാട്ടിലെ 90 വയസ്സുകാരി ഉമ്മു തമീമയുടെ വീട്ടിലെത്തി ആദ്യ വാക്സിൻ നൽകിയാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. കിടപ്പുരോഗികളുള്ള ഓരോ വീടും കേന്ദ്രീകരിച്ച് 10 പേർക്ക് വീതമാണ് വാക്സിൻ നൽകിയത്. നൂറുപേർക്ക് ആദ്യദിവസം വാക്സിൻ നൽകി. വ്യാഴാഴ്ച താണ ഡിവിഷനിൽ വാക്സിനേഷൻ നടത്തും. പരിപാടിയിൽ മേയർ അഡ്വ. ടി.ഒ.മോഹനൻ, ഡെപ്യൂട്ടി മേയർ കെ.ശബീന, സ്ഥിരംസമിതി അധ്യക്ഷൻമാരായ മാർട്ടിൻ ജോർജ്, ഷമീമ, പി.കെ.രാഗേഷ്, സുരേഷ്‌ബാബു എളയാവൂർ, സിയാദ് തങ്ങൾ, കൗൺസിലർ മുസ്ലിഹ് മഠത്തിൽ, മുൻ മേയർ സി.സീനത്ത്, മുൻ ഡെപ്യൂട്ടി മേയർ സി.സമീർ, ഹെൽത്ത് ഇൻസ്പെക്ടർ പദ്‌മരാജൻ എന്നിവർ പങ്കെടുത്തു.